വാഹനനികുതി തട്ടിപ്പ്; പ്രതികരണവുമായി സുരേഷ് ഗോപി

പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എംപി സുരേഷ് ഗോപി. വാഹനത്തിന്റെ റജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റിയിട്ടില്ലെന്നും കാര്യങ്ങള്‍ കോടതിയില്‍ അറിയിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.