എസ്. ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കി

പനജി∙ ഗോവ രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, മലയാളചിത്രം എസ്. ദുര്‍ഗയുടെ പ്രദർശനം നടത്താനാകില്ലെന്ന് ജൂറി. പ്രദർശിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സെൻസർഷിപ്പുമായി ഉയർന്ന് പരാതിയുമായി സെൻസർ ബോർഡ് ഇടപെട്ടതോടെ ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. 

ചിത്രത്തിന്റെ ടൈറ്റിലിൽ പേരെഴുതിയതിലുള്ള അപാകത മുംബൈ സെൻസർ ബോർഡ് തിരുവനന്തപുരത്തെ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് ചിത്രം വീണ്ടും സെൻസർ ചെയ്യണമെന്ന് കാണിച്ച് നിർമാതാവിന് സെൻസർ ബോർഡ് കത്തയയ്ക്കുകയമായിരുന്നു. സെൻസർഷിപ്പ് റദ്ദാക്കിയതിനാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ തിങ്കളാഴ്ച സെക്സി ദുര്‍ഗ കണ്ടിരുന്നു.