ഐശ്വര്യയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം കാവ്യ മാധവൻ

2017 അവസാനിക്കുകയാണ്. ഈ വർഷം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ താരങ്ങളും സിനിമകളുമൊക്കെ ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 2017ൽ ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ പത്ത് നടിമാരുടെ പട്ടിക വെളിപ്പെടുത്തുകയാണ് യാഹൂ. ഇന്ത്യയിലെ കണക്കാണ് യാഹൂ പുറത്തുവിട്ടിരിക്കുന്നത്. 

പട്ടികയിൽ ഒന്നാമത് സണ്ണി ലിയോൺ തന്നെയാണെങ്കിലും ഒൻപതാമത് മലയാളി നടി കാവ്യമാധവനാണ്. പട്ടികയിലുളള ഏക തെന്നിന്ത്യൻ നടിയും കാവ്യയാണെന്നതാണ് മറ്റൊരു പ്രത്യേകത.

സണ്ണി ലിയോൺ

2016ലും ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യൻ സെലിബ്രിറ്റിയായിരുന്നു സണ്ണി. എന്നാൽ ഇത്തവണ താരം  ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. കൂടാതെ പെറ്റ സംഘടനയ്ക്ക് വേണ്ടി ഭർത്താവ് ഡാനിയൽ വെബറും സണ്ണിയും നഗ്നരായി ഫോട്ടോഷൂട്ട് നടത്തിയതും ഇന്റർനെറ്റിൽ തരംഗമായി.

പ്രിയങ്ക ചോപ്ര

പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ച് റിലീസ് ചെയ്തത് ഈ വർഷമാണ്. സിനിമ പരാജയമായിരുന്നെങ്കിലും പ്രിയങ്കയുടെ നെഗറ്റീവ് റോൾ ശ്രദ്ധനേടി. കൂടാതെ ഫോർബ്സ് മാസികയുടെ നൂറ് ശക്തരമായ സ്ത്രീകളിൽ പ്രിയങ്ക ഇടംപിടിച്ചു.

ഐശ്വര്യ റായി

കാൻ ഫിലിം ഫെസ്റ്റിവലിൽ മകൾ ആരാധ്യയ്ക്കൊപ്പം ചുവടുവെച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായിരുന്നു. 

കത്രീന കെയ്ഫ്

കത്രീന ആദ്യമായി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറുന്നത് ഈ വർഷമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ കത്രീന ചൂടൻ ചിത്രങ്ങൾ പങ്കുവച്ച് പ്രേക്ഷകരെ ആകർഷിച്ചു. അഞ്ച് വർഷത്തിന് ശേഷം സൽമാൻ ഖാനുമായി ഒന്നിക്കുന്ന ടൈഗർ സിന്ദാ ഹേ എന്ന സിനിമയും ഈ വർഷം അവസാനം തിയറ്ററുകളിലെത്തുകയാണ്.

ദീപിക പദുക്കോൺ

പ്രിയങ്ക ചോപ്രയെ പോലെ ദീപികയുടെയും ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് റിലീസ് ചെയ്തത് ഈ വർഷമാണ്. കൂടാതെ കാൻ ഫെസ്റ്റിവൽ റെഡ്കാർപറ്റിൽ ദീപിക വരവറിയിച്ചു. വർഷാവസാനം പത്മാവതി വിവാദങ്ങളിലൂടെയും ദീപിക വാർത്തകളിൽ ഇടംനേടി.

കരീന കപൂർ

സിനിമയൊന്നുമില്ലെങ്കിലും മകൻ തൈമുറിന്റെ വരവാണ് കരീനയെ പ്രേക്ഷകർക്ക് പ്രിയങ്കരയാക്കിയത്. തൈമുറിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വലിയ ചർച്ചയായി.

മംമ്താ കുൽക്കർണി

ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയനായികയായിരുന്ന മംമ്ത ഇന്റർനെറ്റിൽ നിറഞ്ഞത് മയക്കുമരുന്ന് കേസിലൂടെയാണ്. 

ദിഷ പട്ടാണി

ബോളിവുഡിലെ പുതിയ ഗ്ലാമർ സുന്ദരി. പൊതുചടങ്ങുകളിൽ അതീവഗ്ലാമർ വസ്ത്രങ്ങളിലെത്തുന്ന ദിഷ നടൻ ടൈഗർ ഷ്റോഫിന്റെ കാമുകിയാണ്. സമൂഹമാധ്യമങ്ങളിലും ചൂടൻ ചിത്രങ്ങളിലൂടെ ദിഷ ചർച്ചയാകുന്നു.

കാവ്യ മാധവൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് കാവ്യ ഈ പട്ടികയിലെത്താൻ കാരണമായത്. കേസിലെ പ്രധാനപ്രതിയായ പൾസർ സുനി കാവ്യയുടെ പേര് പറഞ്ഞതും വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ദേശീയമാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇഷ ഗുപ്ത

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അർദ്ധനഗ്നചിത്രങ്ങളാണ് ഇഷയെ പട്ടികയിലെത്തിച്ചത്.