റിച്ചിയെ വിമർശിച്ചിട്ടില്ല: മലക്കം മറിഞ്ഞ് രൂപേഷ് പീതാംബരൻ

‘റിച്ചി’ വിഷയത്തിൽ മലക്കം മറിഞ്ഞ് സംവിധായകൻ രൂപേഷ് പീതാംബരൻ. റിച്ചിയെ വിമർശിക്കുന്നതാണെന്ന് ആരോപിക്കുന്ന പോസ്റ്റ് " ഉളിദവരു കണ്ടന്തേ " എന്ന ചിത്രത്തെ പ്രകീർത്തിച്ചുള്ളതാണെന്നും ഇംഗ്ലീഷിലുള്ള പോസ്റ്റ് പരിഭാഷപ്പെടുത്തിയപ്പോൾ വന്ന പാളിച്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് രൂപേഷിന്റെ പുതിയ വാദം. മൂന്ന് വർഷം മുമ്പിറങ്ങിയ സിനിമയെ പ്രകീർത്തിക്കാൻ അതേ സിനിമയുടെ റീമേക്ക് പുറത്തിറങ്ങിയ ദിവസം തിരഞ്ഞെടുത്തതിലെ അവ്യക്തത ബാക്കി നിൽക്കുമ്പോഴും താൻ റിച്ചിയെ ഉദ്ദേശിച്ചല്ല ഇതൊന്നും ചെയ്തതെന്ന പുതിയ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് രൂപേഷ്. 

തന്റെ ആദ്യ പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷ താഴെക്കൊടുത്തിരിക്കുന്നതാണെന്നാണ് രൂപേഷിന്റെ അവകാശവാദം. 

രക്ഷിത് ഷെട്ടി, ഞാൻ കഷ്ടപ്പെടാൻ തുടങ്ങിയ കാലം മുതൽ എനിക്ക് നിങ്ങളെ പേർസണലായി അറിയാം .. അതുകൂടാതെ , അഭിനേതാവ്, തിരകഥാകൃത്, സംവിധായകൻ എന്നി നിലയ്ക്കും എന്നെ ഇദ്ദേഹം ഒരുപാട് സ്വാധീനിച്ചു .." ഉളിദവരു കണ്ടന്തേ " എന്നത് ഒരു നല്ല വർക്ക് തന്നെയാണ്.

ഉളിദവരു കണ്ടന്തേ ഒരു സുപ്പീരിയർ ആർട്ട് വർക്കാണ് ... അങ്ങനെ ഒരു സിനിമ കന്നടയിൽ വന്നതുകൊണ്ടായിരിക്കണം ചിലപ്പോൾ കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്.

ഉളിദവരു കണ്ടന്തേ ഒരു മാസ്റ്റർപീസ് ആണ് ..അതിന് എന്തുകൊണ്ട് അർഹിച്ച അംഗീകാരം കിട്ടിയില്ല എന്നൊരു വിഷമത്തിൽ ആണ് ഞാൻ ഇന്നും ഉള്ളത്. അന്ന് ഇറങ്ങിയ സമയത്ത് ഈ ചിത്രം വിജയമായില്ല. പക്ഷേ ഇന്ന് മറ്റ് പല ഇൻഡസ്ട്രിയിലെ ആളുകളും ഈ സിനിമയെ അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു കൾട്ട് സിനിമയാണെന്ന പേരുകിട്ടിയിരിക്കുന്നു.

ബാക്കിയുള്ളവരുടെ ശ്രദ്ധയ്ക്ക്, എന്റെയൊരു ആത്മാർത്ഥ സുഹൃത്തിന്റെ സിനിമയായ ...പ്രശംസിക്കുകയാണ് അത് പണ്ട് നടന്ന കാര്യത്തെക്കുറിച്ചാണ്. ഇപ്പോൾ ഇറങ്ങിയ സിനിമയെക്കുറിച്ചില്ല. എനിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് ആർക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ മനസ്സിലാക്കൂ, ഇതാണ് ഞാന്‍ മുമ്പ് കുറിച്ച കുറിപ്പിന്റെ മലയാള വിവർത്തനം.

എന്നാൽ നേരത്തെ ഇതേ പോസ്റ്റ് ഇട്ടതിന് രൂപേഷ് മാപ്പ് പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ വ‌ലിയ പ്രതിഷേധം ഉയരുകയും രൂപേഷിന്റെ കുറിപ്പിനു താഴെ നിവിൻ ഫാൻസിന്റെ അസഭ്യവർഷവും ഉണ്ടാവുകയും ചെയ്തു. ഇത് രൂക്ഷമായതോടെ രൂപേഷ് മാപ്പ് പറയുകയായിരുന്നു.