ബിജുമേനോനും സംയുക്ത വര്‍മ്മയും ഗുരുവായൂരിൽ

താരദമ്പതികളായ ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഒരേദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചപൂജക്ക് മുമ്പായാണ് മൂന്ന് പേരും ദര്‍ശനത്തിനെത്തിയത്. ബിജുമേനോന്‍ നായകനായ റോസാപൂ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് താര ദമ്പതികള്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.

പുഷ്പാജ്ഞലി വഴിപാടാക്കിയ ശേഷം ഗുരുവായൂരപ്പന് ആട്ടിയ എണ്ണ, പാലഭിഷേകം എന്നിവയടങ്ങിയ പ്രസാദകിറ്റ് മേല്‍ശാന്തിയില്‍ നിന്ന് സ്വീകരിച്ചു. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് വിശാല്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. വെള്ളിയില്‍ തീര്‍ത്ത കൃഷ്ണ വിഗ്രഹം സോപാനപടിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിലെത്തിയ മൂന്ന് പേരേയും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ് സ്വീകരിച്ചു.

ഗുരുവായൂരപ്പനേയും ഉപദേവന്മാരെയും തൊഴുത് കാര്യാലയ ഗണപതിക്ക് തേങ്ങയുടച്ചാണ് മൂന്ന് പേരും ദര്‍ശനം പൂര്‍ത്തിയാക്കിയത്.