സന്തോഷവും ടെൻഷനും ഉണ്ട്; കാളിദാസ്

കാളിദാസ് ജയറാം നായകനായി എത്തുന്ന പൂമരത്തിന്റെ റിലീസ് തിയതി മാർച്ച് ഒൻപതിനാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്. കാളിദാസ് ജയറാം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോള്‍ സിനിമയുടെ ആദ്യ ഫ്ലക്സ്ബോർഡ് സ്ഥാപിച്ചതിന്റെ സന്തോഷത്തിലാണ് താരം.

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും അതിനപ്പുറം ടെൻഷനും ഉണ്ടെന്നും കാളിദാസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.