ലെനയ്ക്ക് പിന്നാലെ തല മൊട്ടയടിച്ച് ഉണ്ണി മുകുന്ദനും

കഥാപാത്രത്തിന് വേണ്ടി നിരവധി മേക്കോവറുകള്‍ നടത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന യുവതാരമാണ് ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം ചാണക്യതന്ത്രത്തിന് വേണ്ടി പെണ്‍വേഷം കെട്ടിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു മേക്കോവര്‍ കൂടി നടത്തിയിരിക്കുകയാണ് താരം. 

ഉണ്ണി മുകുന്ദൻ തല മൊട്ടയടിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘ഹർത്താൽ ദിവസം നന്നായി തന്നെ ഉപയോഗിച്ചു. കുറച്ചു നടന്നു, ആദ്യമായി മെട്രോയില്‍ കയറി, പിന്നെ ഓട്ടോ സവാരി. കൂടാതെ തലമൊട്ടയടിച്ചൊരു പയ്യനും റോഡിലുണ്ടായിരുന്നു.’– ഉണ്ണി മുകുന്ദൻ പറഞ്ഞു.

നേരത്തെ പളനിയിലെത്തി തല മൊട്ടയടിച്ച ലെനയുടെ ചിത്രങ്ങൾ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദനും തല മൊട്ടയടിച്ച് എത്തിയത്.