അച്ഛന്മാരൊക്കെ സൂര്യയെ കണ്ട് പഠിക്കൂ !

തമിഴിലെ മാതൃകാ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ പോലെ തന്നെ ജീവതത്തിലും തിളങ്ങുന്ന താരജോഡികൾ. സൂര്യയും ജ്യോതികയും. തമിഴകം ആഘോഷിച്ച പ്രണയവും വിവാഹവും ആയിരുന്നു ഇവരുടേത്. സൂര്യ തരുന്ന സനേഹത്തെ കുറിച്ച്‌ എത്ര പറഞ്ഞിട്ടും മതിയാവുനില്ല ജ്യോതികയ്ക്ക്. പല വേദികളിലും ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്.

വിവാഹശേഷം ജ്യോതിക അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാട്രിൻ മൊഴി, 36 വയതിനിലെ, മഗളിർ മട്ടും എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക പ്രധാനവേഷത്തിലെത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് രാധ മോഹന്‍ ആണ്.

വിദ്യ ബാലൻ അഭിനയിച്ച തുമാരി സുലുവിന്റെ റീമേയ്ക്ക് ആണ് കാട്രിൻ മൊഴി. സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യദിവസം സൂര്യയും എത്തിയിരുന്നു. ഈ അവസരത്തിലും സൂര്യയെക്കുറിച്ച് പറയാൻ ജ്യോതികയ്ക്ക് നൂറുനാവ്.

‘അഭിനയമാണ് ഞങ്ങൾ രണ്ടുപേരുടെയും മേഖലയെങ്കിലും കുടുംബകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സത്യത്തിൽ ഞാൻ അതിൽ കുറച്ച് ഉഴപ്പാണ്. സൂര്യ അവരുടെ എല്ലാക്കാര്യങ്ങളും നോക്കും അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കും. ഞാൻ കുറച്ച് സ്ട്രിക്റ്റ് ആണ്. സൂര്യ പാവം.’ ജ്യോതിക പറഞ്ഞു.

എത്ര തിരക്കുള്ള സിനിമയാണെങ്കിലും സൂര്യ ഞായറാഴ്ച ഷൂട്ടിന് പോകില്ല.അന്ന് രാവിലെ ജിമ്മിൽ പോയി വീട്ടിൽ എത്തും. കുടുംബത്തിൽ എല്ലാവരുമൊത്ത് സമയം ചെലവഴിച്ച ശേഷമേ കിടക്കാൻ പോകൂ. സ്കൂളിലെ കുട്ടികളുടെ പ്രധാനകാര്യങ്ങൾ എഴുതിവെയ്ക്കും. ആനുവൽ ഡേ, സ്പോർസ് ഡേ ഇവയിലൊക്കെ പങ്കെടുക്കും. ജോലി ഇല്ലാത്ത സമയങ്ങളിലെല്ലാം കുട്ടികളുടെ കൂടെ തന്നെയാകും. അച്ഛൻ എന്ന നിലയിൽ സൂര്യ പെർഫക്ട് ആണ്.’ജ്യോതിക പറഞ്ഞു.

നന്ദി അമ്മ, സൂര്യയെന്ന രാജകുമാരനെ തന്നതിന്

‘വിദ്യ ബാലൻ അഭിനയിച്ച സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് തുമാരി സുലു. സിനിമയിൽ അവരുടെ സംസാരരീതിയും ശരീര ഭാഷയും എത്ര നന്നായാണ് ചെയ്തിരിക്കുന്നത്. ആ വേഷം ചെയ്യാനാകുന്നത് എന്റെ ഭാഗ്യമായി കരുതുന്നു.’–ജ്യോതിക പറഞ്ഞു.