ഉണ്ണി മുകുന്ദനെതിരായ കേസിൽ തുടർനടപടി കോടതി മരവിപ്പിച്ചു

കൊച്ചി ∙ നടൻ ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ചു യുവതി നൽകിയ കേസിന്റെ തുടർനടപടി കോടതി മരവിപ്പിച്ചു. കോട്ടയം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതു തടയണമെന്നാവശ്യപ്പെട്ടു നടൻ നൽകിയ ഹർജി പരിഗണച്ചാണ് ഉത്തരവ്. കേസിൽ പരാതിക്കാരിയെയും സാക്ഷികളെയും വിസ്തരിക്കണമെന്ന് ഉണ്ണി മുകുന്ദൻ കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.