ഗിഫ്റ്റ് തുറന്ന നടി ദൃശ്യ അമ്പരന്നു; വിഡിയോ

ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദൃശ്യ രഘുനാഥ്. നടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ ആരാധകരിലൊരാൾ നടിക്ക് ഒരു സമ്മാനവും അയച്ചുകൊടുത്തു. സമ്മാനപൊതി തുറക്കുന്ന വിഡിയോ നടി സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചു. 

സമ്മാനം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പിറന്നാളിന് ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ദൃശ്യ പറഞ്ഞു.