മോഹൻലാൽ–സൂര്യ ചിത്രത്തിൽ വമ്പൻതാരങ്ങൾ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴ് സൂപ്പർ നായകൻ സൂര്യയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര. ബോളിവുഡ് നടൻ ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് ഗെറ്റപ്പുകളിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ രാഷ്ട്രീയക്കാരനായി എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

സൂര്യയ്ക്കും മോഹൻലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. ചിത്രം ഇപ്പോള്‍ പ്രി–പ്രൊഡക്ഷൻ ഘട്ടത്തിലാണ്. നൂറുകോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് ലൊക്കേഷൻ. ജൂൺ 25ന് ലണ്ടനിൽവെച്ചാണ് സിനിമയുടെ പൂജ.

ഹാരിസ് ജയരാജ് സംഗീതം. യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

സൂര്യയുടെ സെൽവരാഘവൻ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. അയൻ, കോ , മാട്രാൻ, കാവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് കെ.വി ആനന്ദ് . മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.