അമ്മ മീറ്റിങിൽ തിളങ്ങി മാളവിക നായർ; വിഡിയോ

മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലെ അന്ധയായ മല്ലിക എന്ന കുട്ടിയെ അങ്ങനെ മറക്കാൻ പറ്റുമോ? മാളവികയുടെ ആദ്യ ചിത്രമായിരുന്നു കറുത്ത പക്ഷികൾ. ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ മാളവിക നായർ ഇന്ന് നായികനിരയിലേക്ക് എത്തികഴിഞ്ഞു. 

കൊച്ചിയിൽ നടന്ന അമ്മ മീറ്റിങിലും മാളവിക എത്തിയിരുന്നു. അതിസുന്ദരിയായി എത്തിയ മാളവികയുടെ പിന്നാലെയായിരുന്നു ക്യാമറക്കണ്ണുകൾ.

നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിലും നീണ്ട ഇടവേളക്ക് ശേഷം മാളവിക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടിനി ടോം നായകനായ ഡഫേദാർ എന്ന ചിത്രത്തിലും മാളവികയാണ് നായികയായിരുന്നു.

കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവിക മലയാള സിനിമയിലെത്തുന്നത്. അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച മാളവിക 2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു. ഊമക്കുയില്‍ പാടുമ്പോള്‍ (2012) എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക സംസ്ഥാനപുരസ്‌കാരം നേടിയത്.