ഓട്ടോയിൽ നിന്ന് ‘ലൂസിഫർ’ സെറ്റിലേയ്ക്ക് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. 

നായകനും സംവിധായകനും ആരാധകർ ഏറെ ആയതിനാൽ ചിത്രം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്. തൊടുപുഴയാണ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കോരിച്ചൊരിയുന്ന മഴയില്‍ കറുത്ത അംബാസിഡര്‍ കാറിലേക്ക് മോഹന്‍ലാല്‍ കയറാന്‍ ഒരുങ്ങുന്ന രംഗത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത്. കട്ട താടിയില്‍ വെള്ള ഷര്‍ട്ടും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. അംബാസഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെകുത്താന്റെ നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന 666 ആണ്.