‘അമ്മ’യുടെ ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ലുസിസിയുടെ ശ്രമം: ബാബുരാജ്

അമ്മയിൽ നിന്നു രാജി വച്ച മൂന്നുപേർക്കുവേണ്ടി തങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണു കേൾക്കുന്നതെന്നു നടൻ ബാബുരാജ് പറഞ്ഞു. ‘അമ്മ’യിൽനിന്നു ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. 

‘അവർക്ക് അനുകൂലമായി നിലപാട് എടുത്തിട്ട് പോലും തന്റെ വാക്കുകൾ മറ്റ് രീതിയിലാണ് ഡബ്ലുസിസി കാണുന്നതെന്നും ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട കുട്ടിയോട് പോലും അവർ സംസാരിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.’

‘നിങ്ങൾ പറയുന്നു ഇവരെ തിരിച്ചെടുക്കണമെന്ന്. ഇവർ ഞങ്ങൾക്കുണ്ടാക്കി തന്ന ദൂഷ്യങ്ങൾ ഒന്നുആലോചിച്ച് നോക്കൂ. അമ്മ എന്ന സംഘടനയെ നാല് കഷ്ണങ്ങൾ ആക്കി. ഇതിലൊക്കെ ഞങ്ങളുടെ അംഗങ്ങളോട് മറുപടി പറയാൻ ബാധ്യസ്തരാണ്. പല ചാനലുകാരും എ എം എം എ എന്നാണ് എഴുതുന്നത്. അതൊക്കെ ഇവർ ഉണ്ടാക്കിയ സംഭവങ്ങളാണ്.’

‘ഇവർ മൂന്നുപേർക്ക് വേണ്ടി അമ്മ പ്രസിഡന്റ് കേൾക്കുന്ന ചീത്തവിളിക്ക് ഒരു പരിധിയുമില്ല. ഇനിയിപ്പോൾ ഇവരെ തിരിച്ചുവിളിച്ചാൽ പോലും ഈ സംഘടന ഇല്ലാതാകുന്നില്ലല്ലോ. അമ്മയിൽ നിന്നും ചോര ഊറ്റിക്കുടിച്ച് വളരാൻ ആഗ്രഹിക്കുന്ന സംഘടനയായാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.’-ബാബുരാജ് പറഞ്ഞു.