സന്തോഷവതിയായി സ്രിന്ദ: വിവാഹ വിഡിയോ

ചലച്ചിത്ര താരം ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകൻ  സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിൻ സാഹിർ തുടങ്ങി സിനിമാ രംഗത്തു നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും പുറത്തിറങ്ങി. 

ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വർഷത്തിനു ശേഷം വിവാഹമോചിതയായിരുന്നു.