കൽപനയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം

അന്തരിച്ച നടി കൽപനയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം. തമിഴ്, തെലുങ്ക്, മലയാള സിനിമാതാരങ്ങളുടെ വൻനിര തന്നെ ഹൈദരാബാദിലെത്തി താരത്തിന്് ആദരവർപ്പിച്ചു. മലയാളത്തിൽ നിന്നും കാവ്യ മാധവൻ, കാവേരി, ശ്വേത മേനോൻ, അഭിരാമി, റോമ, സംവിധായകൻ സിബി മലയിൽ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ എത്തിയപ്പോഴായിരുന്നു കൽപനയുടെ അന്ത്യം. ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അപ്പോളോ ആസ്പത്രിയിലെത്തിച്ചങ്കിലും അവിടെ എത്തിക്കും മുമ്പെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

നാഗാർജുന നായകനായ തെലുങ്ക് സിനിമയിൽ അഭിനയിക്കാനായി ഇന്നലെയാണ് ഹൈദരാബാദിൽ എത്തിയത്. രാവിലെ ഹോട്ടൽ മുറിയിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഉടനെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സിബി മലയിൽ, ബാല, തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും മലയാളി അസോസിയേഷൻ ഭാരവാഹികളും ആശുപത്രിയിലെത്തിയിരുന്നു.