അനു മോഹന്‍റെ അമ്മ ആകാന്‍ കാവ്യ മാധവന്‍

കാവ്യ മാധവന്‍ ഇരുപതുകാരന്‍റെ അമ്മയാകുന്നു. നവാഗതനായ അനില്‍ കുഞ്ഞപ്പന്‍ തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ‘എന്‍റെ അമ്മ’ എന്ന ചിത്രത്തിലാണ് കാവ്യ അമ്മയായി എത്തുന്നത്. ചിത്രത്തില്‍ യുവതാരം അനു മോഹന്‍റെ അമ്മയായാകും കാവ്യ എത്തുക.

രാജനന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിയ്ക്കുന്നത്. രാനന്ദിനിയുടെ ജീവിതത്തിലെ നാല് മുഖങ്ങളിലൂടെ കാവ്യ കടന്നുപോകുന്നു. വളരെ ശക്തമായ ഒരു വേഷമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്.

അമ്മയും മകനുമായുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍, മനോജ് കെ ജയന്‍, ബിയോണ്‍, നെടുമുടി വേണു, ഗണേഷ്കുമാര്‍, അനു മോഹന്‍, വിനോദ് കോവൂര്‍, ഹരീഷ് പേരാടി, ശ്രീദേവി ഉണ്ണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

25 വര്‍ഷങ്ങളില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുയാണ് ഈ നവാഗതന്‍. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ നടത്തിയ തിരക്കകഥാ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ തിരക്കഥയാണ് 'എന്റെ അമ്മ'. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ യോഗത്തില്‍ നടന്‍ മോഹന്‍ലാലാണ് സമ്മാനത്തുകയായ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും വിജയിക്കു സമ്മാനിച്ചത്. തിരക്കഥാകൃത്ത് ജോണ്‍പോള്‍ ജൂറി അംഗമായ സമിതിയാണു വിജയിയെ തിരഞ്ഞെടുത്തത്.