താരനിറവിൽ ചാക്കോച്ചന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷം

കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ 60-ാം പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി താരങ്ങൾ. പിറന്നാൾ ആഘോഷത്തിന്റെ രസകരമായൊരു വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

‘1956 ലെ ഒരു കുംഭമാസ രാത്രി, അപ്രതീക്ഷിതമായി പെയ്ത കുളിർമഴ. അന്നേ ദിവസം അതേ രാത്രിയിൽ ചാലക്കുടിക്കടുത്ത് മാളിയേക്കൽ വീട്ടിൽ‌ ഇട്ടൂപ്പിനും ഭാര്യ മേരിക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. ഒരു സുന്ദരി കുഞ്ഞ്. അവർ ആ കുഞ്ഞിന് മോളി എന്നു പേരിട്ടു. സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ മോളേ എന്നു വിളിച്ചു. കുഞ്ചാക്കോ ബോബന്റെ ഈ വിവരണത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.

ആഘോഷവേളയില്‍ ആശംസകളുമായി മമ്മൂട്ടി, ദുൽക്കർ, നിവിൻ പോളി, ഫഹദ്, നസ്രിയ, ആസിഫ് അലി, ജോമോൾ, കാവ്യ മാധവൻ, ഫാസിൽ, അപർണ ഗോപിനാഥ്, അജു വർഗീസ്, ജയസൂര്യ, ഷാഫി, റോഷൻ ആൻഡ്രൂസ്, ഇന്ദ്രജിത്ത്, ലാൽജോസ് തുടങ്ങി വലിയ താരനിരതന്നെ എത്തിയിരുന്നു.