കൈ എത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ സുന്ദരി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗൻദീപ് സിങ് മഗോ ആണ് വരൻ. പഞ്ചാബി കുടുംബത്തിൽ ജനിച്ച നിഖിത ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്.

‘മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗൻ ചോദിക്കുന്നത്. സമ്മതം മൂളിയപ്പോൾ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലുകളിൽ അണിയുകയായിരുന്നു. നിഖിത പറഞ്ഞു.

ബസ് കണ്ടക്ടർ, ഭാർഗവചരിതം, ഡാഡി കൂൾ, കനൽ എന്നീ മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചു. തമിഴിൽ പായും പുലിയാണ് അവസാനചിത്രം. മലയാളത്തില്‍ ഹിറ്റായ ക്രോണിക് ബാച്ചിലര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളുടെ കന്നട റീമേക്കിലും നിഖിത വേഷമിട്ടിട്ടുണ്ട്.