റൊണാൾഡീഞ്ഞോയ്ക്കൊപ്പം തെസ്നിയുടെ സെൽഫി

നടി തെസ്നി ഖാന്റെ സെൽഫിയാണ് സോഷ്യൽമീഡിയയിലെ ചർച്ചയാവിഷയം. സെൽഫിയിൽ തെസ്നിക്കൊപ്പം നിൽക്കുന്ന ആളെ കണ്ടിട്ടാണ് പ്രേക്ഷകർ അന്തംവിട്ടിരിക്കുന്നത്. തെസ്നിക്കൊപ്പം ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ.

കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ക്ക് ആവേശമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട് എത്തിയിരുന്നു. നാഗ്ജി ഇന്റർനാഷനൽ ക്ലബ് ഫുട്ബോളിന്റെ ബ്രാൻഡ് അംബാസഡറായാണ് താരം കോഴിക്കോട്ടെത്തിയത്.