ആഷിക് അബു ചിത്രത്തിൽ ബോളിവുഡ് താരം

മഞ്ജു വാരിയ—റിമ കല്ലുങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന റാണി പദ്മിനിയിൽ ഒരു ബോളിവുഡ് താരം അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ഒരു പ്രധാനവേഷമായിരിക്കും താരം ചെയ്യുക. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അണിയറപ്രവർത്തകർ തയ്യാറാല്ല.

അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടുപേർക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയിൽനിന്നു തുടങ്ങി ഡൽഹി വഴി ഹിമാചൽപ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണത്.

സജിത മഠത്തിൽ,ജിനു ജോസഫ്, ഷൈൻ ടോം ചാക്കോ,ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗാങ്സ്റ്ററിനു ശേഷം ആഷിക് സംവിധാനം ചെയ്യുന്ന റാണിപദ്മിനി മഞ്ജുവിന്റെ തിരിച്ചുവരവിലെ മൂന്നാമത്തെ സിനിമയാണ്. ശ്യാം പുഷ്കരനാണ് തിരക്കഥ.