പാർവതിയെ പുകഴ്ത്തി ആര്യ

ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് പതിപ്പായ ബാംഗ്ലൂർ നാട്കൾ റിലീസിനൊരുങ്ങുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നത് ഭാസ്‌കറാണ്. തമിഴ്സിനിമയിൽ േകന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ ഒരു വാർത്താ സമ്മേളനം ഈയിടെ ചെന്നൈയിൽ നടന്നിരുന്നു. ചടങ്ങില്‍ മലയാളി നടി പാർവതിയെ പുകഴ്ത്തി ആര്യ സംസാരിച്ചു.

പാർവതി അവതരിപ്പിച്ച ആർ.ജെ െസറ എന്ന കഥാപാത്രത്തെ ഒഴിച്ച് ബാക്കി എല്ലാ കഥാപാത്രങ്ങളെയും തമിഴിൽ മറ്റുതാരങ്ങളാണ് പുനരവതരിപ്പിക്കുന്നത്.

സിനിമയുടെ മലയാളം പതിപ്പ് കണ്ടപ്പോഴെ എല്ലാവരും പറഞ്ഞു വേറെ ഏത് കഥാപാത്രം ആരൊക്കെ ചെയ്താലും സെറ എന്ന കഥാപാത്രം ചെയ്യാൻ പാർവതിയ്ക്ക് മാത്രമേ സാധിക്കൂ. ഈ സിനിമ പൂർത്തീകരിച്ചപ്പോഴാണ് അത് സത്യമാണെന്ന് തനിക്ക് മനസ്സിലായതെന്ന് ആര്യ പറയുന്നു. അത്രയ്ക്ക് മനോഹരമായാണ് പാർവതി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തികച്ചും ഒരു പെർഫക്ഷനിസ്റ്റ് ആണ് പാർവതിയെന്നും ആര്യ പറഞ്ഞു.

ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയേറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ചിന്തിക്കുന്നത് തന്നെ ഇവരുടെ കൂടെയൊക്കെ പ്രവർത്തിക്കുമ്പോഴാണെന്നും കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം ചെയ്യാനും മനസ്സുള്ള നടിയാണ് പാർവതിയെന്നും ആര്യ പറഞ്ഞു.