ശ്രുതി ലക്ഷ്മി വിവാഹിതയായി

നടി ശ്രുതി ലക്ഷ്മി വിവാഹിതയായി. ഡോ. അവിൻ ആന്റോയാണ് വരൻ. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിന്നു മിന്നുകെട്ട്. തുടർന്ന് റിസപ്ഷനും നടന്നു....

നിഴലുകൾ എന്ന ടിവി സീരിയലിലൂടെയാണ് ശ്രുതി ജോസ് എന്ന ശ്രുതി ലക്ഷ്മി അഭിനയരംഗത്തേക്കു കടന്നു വരുന്നത്. വർണകാഴ്ചകൾ എന്ന സിനിമയിൽ ബാലതാരമായാണ് ആദ്യമായി ബിഗ്സ്ക്രീനിലെത്തുന്നത്. മമ്മൂട്ടി നായകനായ പത്തേമാരിയിലും അഭിനയിച്ചു. ദിലീപിന്റെ റോമിയോ, മോഹൻലാലിന്റെ കോളജ് കുമാരൻ, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.