അഭിനയം മാത്രമല്ല സാഹസികതയും ഇഷ്ടപ്പെടുന്ന താരമാണ് അസിൻ. ഈയിടെ അവധിക്കാലം ചിലവഴിക്കുന്നതിനായി അസിൻ ഇറ്റലിയിൽ പോയിരുന്നു.
അല്‍പ്പം സാഹസികത നിറഞ്ഞതായിരുന്നു ആ യാത്ര. അവിടെവച്ചാണ് നടി വിമാനം പറത്തിയത്. വിമാനം പറത്തുന്ന വിഡിയോയും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിമാനം മാത്രമല്ല ബോട്ടോടിച്ചും അസിൻ ആരാധകരെ ഞെട്ടിച്ചു.
യാത്രയിലെ അനുഭവം വിവരിച്ച് വീഡിയോ പോസ്റ്റുകളും ഇന്‍സ്റ്റാഗ്രാമിലുണ്ട്. ബോളിവുഡ് നടന് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അസിന്-രാഹുല്‍ ശര്‍മ്മ ദമ്പതിമാര്‍ക്കൊപ്പം ഒഴിവ്കാലം ആഘോഷിക്കാനുണ്ടായിരുന്നു.