ദിലീപ് നായിക ഗജാല വിവാഹിതയാകുന്നു

'ദ് സ്​പീഡ് ട്രാക്ക്' എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ തെന്നിന്ത്യൻ സുന്ദരി ഗജാല വിവാഹിതയാകുന്നു. പ്രമുഖ ഹിന്ദി ടെലിവിഷൻ താരം ഫൈസൽ റാസ ഖാൻ‌ ആണ് വരൻ. ഫെബ്രുവരി 24നാണ് വിവാഹം. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

തമിഴ്,തെലുങ്ക് സിനിമകളിലൂടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ ആദ്യ ചിത്രം 2001ൽ പുറത്തിറങ്ങിയ നാളോ വുന്ന പ്രേമ എന്ന തെലുങ്ക് സിനിമയായിരുന്നു. സ്റ്റുഡന്റ് നമ്പർ വൺ, മണി മണി മോർ മണി എന്നിവയാണ് മറ്റുചിത്രങ്ങൾ.

നേരത്തെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഗജാല വാർത്തയില്‍ നിറഞ്ഞിരുന്നു. ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഗജാലയുടെ ആത്മഹത്യാ ശ്രമം. ഈ സംഭവത്തിന് ശേഷം അഞ്ച് വർഷത്തോളമായി നടി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.