സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ചതിച്ചെന്ന് നടി ഇനിയ

പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ക്കെതിരെ തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഇനിയ രംഗത്ത്. തന്‍റെ അനുവാദമില്ലാതെ മോശമായ ചിത്രങ്ങള്‍ എടുത്ത് മറ്റുവെബ്സൈറ്റുകള്‍ക്ക് നല്‍കി ചതിക്കുകയാണെന്ന് ഇനിയ ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോഗ്രാഫര്‍ക്കിതിരെ കുറിപ്പുമായി നടി എത്തിയത്.

ചതിയനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറെക്കുറിച്ചാണ് ഈ കുറിപ്പ് എന്നുപറഞ്ഞാണ് ഇനിയ തുടങ്ങുന്നത്. ഫോട്ടോഷൂട്ടിനിടെ എടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ മറ്റുവെബ്സൈറ്റുകളിലേക്ക് നല്‍കി ഇയാള്‍ പണവും മേടിക്കുന്നുണ്ടെന്നും ഇനിയ പറയുന്നു. ഇതെന്‍റെ മാത്രം പ്രശ്നമല്ലെന്നും മറ്റു നടിമാരും ഇങ്ങനെയൊരു പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്നും ആരും പുറത്തുപറയാത്തതാണെന്നും ഇനിയ പറഞ്ഞു.

ഇത്തരത്തിലുള്ള ആളുകള്‍ ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മറ്റ് ഫോട്ടോഗ്രാഫേഴ്‌സിന് ചീത്ത പേര് വരുത്തുകയാണെന്നും ഇനിയ പറയുന്നു. ഇയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ ബാന്‍ ചെയ്യണമെന്നുമാണ് ഇനിയയുടെ ആവശ്യം.