നടി ലിസിയ്ക്കെതിരെ ഹൈക്കോടതി നോട്ടീസ്

നടി ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛൻ മുവാറ്റുപുഴ സ്വദേശി വർക്കി സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.

നേരത്തെ ലിസിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വർക്കി ആർഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന പൗരൻമാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതി ജീവനാംശം നൽകാൻ ലിസിക്ക് നിർദേശവും നൽകിയിരുന്നു.

ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാൻ ഹൈക്കോടതി കലക്ടർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന എന്ന ആവശ്യവുമായി വർക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.