നടി രാധിക വിവാഹിതയായി

ക്ലാസ്േമറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചായിരുന്നു വിവാഹം.

തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹശേഷം അഭിലുമൊത്ത് ദുബായിലേക്ക് പോകാനാണ് രാധികയുടെ തീരുമാനം.

വിയറ്റ്നാം കോളനിയില്‍ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം.