നടി ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി

'പ്രേതം' സിനിമയിലെ ‘പ്രേത’മായി എത്തി മലയാളിമനസ്സുകീഴടക്കിയ നടി ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ഞാന്‍' എന്ന ചിത്രത്തിലും ശ്രുതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലരഞ്ജിത്ത് സംവിധാനം സിനിമയില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.

കൊച്ചി വൈറ്റിലയിലെ ആസാദി കോളജിലെ അധ്യാപികയായ ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്.