അച്യുതാനന്ദനൊപ്പം അജുവിന്റെ സെൽഫി

അജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

സിനിമയിലും സോഷ്യൽ മീഡിയയിലും മിന്നും താരമാണ് അജു വർഗീസ്. ഫെയ്സ്ബുക്കിൽ സജീവമായ അജുവിന്റെ ഏറ്റവും പുതിയ സെൽഫി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനൊപ്പമുള്ളതാണ്.

ഒാർത്തു വയ്ക്കാനുള്ള നിമിഷം. ഇൗ വലിയ നേതാവിന് വലിയ സല്യൂട്ട്. ബാർട്ടൺ ഹിൽ കോളജിലെ വിദ്യാർഥികൾക്കും സ്റ്റാഫിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് അജു ഇൗ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ര‍ജപുത്ര രഞ്ജിത് നിർമിക്കുന്ന ടൂ കൺട്രീസ് ആണ് അജുവിന്റെ ഏറ്റവും പുതിയ ചിത്രം. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളിലും അജു നിറസാന്നിധ്യമാണ്.