നടി അക്ഷയയും നടന്‍ പൃഥിയും വിവാഹിതരാകുന്നു

ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായി വെള്ളിത്തിരയിലെത്തിയ അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു. തമിഴ് നടന്‍ പൃഥ്വിയാണ് വരന്‍. തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ഡിരാജിന്‍റെ മകനാണ് പൃഥ്വി.

പാണ്ഡിരാജ് തന്നെ സംവിധാനം ചെയ്ത കൈവന്ത കാലൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് പൃഥി. ചെന്നൈയിലെ ഒരു ഹോട്ടലില്‍വച്ചായിരുന്നു വിവാഹനിശ്ചയം.

വിജയ് സേതുപതി, ആര്യ, ജീവ, സിബിരാഡ്, വൈരമുത്തു, രാധിക ശരത്കുമാര്‍ എന്നിവര്‍ ആശംസകളുമായി എത്തി.