ദേ പുട്ടിൽ അമർ അക്ബർ അന്തോണി പുട്ട്

ദിലീപും നാദിര്‍ഷായും മസുഹൃത്തുക്കളും ചേര്‍ന്ന്‌ ആരംഭിച്ച 'ദേ പുട്ട്‌' എന്ന റസ്റ്റോറന്റിൽ പുതിയ വിഭവം. വിഭവത്തിന്റെ പേരുകേട്ടാൽ ആരുമൊന്ന് അമ്പരക്കും. അമർ അക്ബർ അന്തോണി പുട്ട്.

മസാല പുട്ടിൽ സ്പെഷൽ ഓംലെറ്റ്, ചമ്മന്തി, സലാഡ്, ഗ്രേവി, ഫലൂഡ എന്നിവയാണ് അമർ അക്ബർ അന്തോണി പുട്ടിന്റെ ചേരുവകൾ. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരു തന്നെ ഇട്ടിരിക്കുന്ന ഈ പുട്ടിന് സ്വാദുകൂടുമെന്ന് തീർച്ച.

പുട്ട് റെസ്റ്റോറന്റ് എന്ന സംരംഭത്തെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ–

ഭക്ഷണ കാര്യത്തിൽ ആദ്യം ചിന്തിച്ചത് പുട്ട് എന്നുപറയുമ്പോൾ കലർപ്പില്ലാത്ത ആഹാരമാണ്. നമ്മൾ അതിനകത്ത് ഒന്നും ചേർക്കുന്നില്ല. ശരിക്കും ആവികൊണ്ടാണ് അതുണ്ടാക്കുന്നത്. പുട്ട് നമ്മൾ കൂടുതലും ബ്രേയ്ക്ക്ഫാസ്റ്റായിട്ടാണ് കഴിച്ചിരുന്നത്. അതിനെ ഏത് നേരത്തും കഴിക്കാൻ പറ്റുന്നൊരു സംഭവമായിട്ട് അത് മാറ്റുക. അതിന് പറ്റിയ ക്ലൂവും കാര്യങ്ങളുമൊക്കെ നമുക്ക് കിട്ടി. ശരിക്കും സഹോദരന്മാരുടെ കൂട്ടായ്മ എന്നുള്ളതാണ് സ്റ്റാഫും ഞങ്ങളും ഒക്കെ തമ്മിലുള്ള ബന്ധം. വരുന്ന ഗസ്റ്റെന്നു പറയുന്നത് കണ്‍കണ്ട ദൈവങ്ങളെപ്പോലെയാണ് ഞങ്ങൾക്ക്. അതിഥി ദേവോ ഭവ എന്ന് പറയുന്നൊരു രീതിയിലാണ് നമ്മുടെ റെസ്റ്റൊറന്റിൽ കാര്യങ്ങളൊക്കെ ചെയ്യുന്നത്.

ഇടയ്ക്ക് ചെക്ക് ചെയ്യും ഭക്ഷണം കഴിക്കാൻ വരുന്നവരോട് അവിടുത്തെ സ്റ്റാഫ് ഇടപെടുന്ന രീതി എങ്ങനെയാണെന്ന് അറിയാൻ. റെസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ നമ്മളെ വിശ്വസിച്ച് വരുന്നവരാണ്. ഏതൊരു സ്ഥലത്ത് നിന്ന് ആളുകൾ വരുമ്പോഴും ദേ പുട്ടിൽ കേറാം എന്ന് പറഞ്ഞിട്ട് വരുന്നവരുമുണ്ട്. ചിലർ അഡ്രസ്സും കാര്യങ്ങളുമൊക്കെ കൊടുത്തിട്ട് പോകും. ചിലപ്പോൾ നമ്മൾ തന്നെ തിരിച്ച് വിളിക്കും. അങ്ങനത്തെ കാര്യങ്ങളൊക്കെ അവിടെ ചെയ്യാറുണ്ട്്. ഇപ്പോൾ ഏകദേശം 100നടുത്ത് വ്യത്യസ്തമായിട്ടുള്ള പുട്ടിന്റെ പല രീതികൾ നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.