അമർ അക്ബർ അന്തോണി തമിഴിലേക്ക്

മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന അമർ അക്ബർ അന്തോണി തമിഴിൽ റീമേക്കിനൊരുങ്ങുന്നു. ചിത്രം അടുത്ത വർഷം തുടങ്ങാനാണ് പദ്ധതി. എന്നാൽ കഥാപാത്രങ്ങൾ ആരൊക്കെ ചെയ്യുമെന്ന് തീരുമാനമായിട്ടില്ല.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം നാദിർഷയുടെ ആദ്യസംവിധാനസംരംഭം കൂടിയായിരുന്നു. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നതാണ് സിനിമയുടെ വിജയം. നവാഗതരായ വിഷ്ണുവിന്റെയും ബിബിന്റെയുമായിരുന്നു സിനിമയുടെ തിരക്കഥ.

അടുത്ത ചിത്രത്തിൽ സുഹൃത്തും സൂപ്പർതാരവുമായ ദിലീപ് ആയിരിക്കും നായകനെന്ന് നാദിർഷ വെളിപ്പെടുത്തിയിരുന്നു.

നിങ്ങള്‍ പറയൂ–ചിത്രം തമിഴിലെത്തുന്പോൾ ആരൊക്കെയാകണം അമറും അക്ബറും അന്തോണിയും?