മെമ്മറീസ് തമിഴിലേക്ക്; പൃഥ്വിയായി അരുള്‍നിധി

ദൃശ്യത്തിന് പിന്നാലെ ജീത്തു ജോസഫ്-പൃഥ്വിരാജ് ചിത്രം മെമ്മറീസും തമിഴിലേക്ക്. ഈരം എന്ന ചിത്രമൊരുക്കിയ അറിവഴകന്‍ ആണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. പൃഥ്വിയുടെ വേഷത്തില്‍ അരുള്‍നിധിയെത്തും.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികെയാണ്. ഒക്ടോബറിലാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. മദ്യപാനിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയായിരുന്നു പൃഥ്വിരാജ് മെമ്മറീസില്‍ അവതരിപ്പിച്ചിരുന്നത്.

ഈ കഥാപാത്രം തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്ക് അനുസൃതമായ മാറ്റങ്ങളോടെയാകും അരുള്‍നിധി അവതരിപ്പിക്കുക. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.