പാമ്പോ? ഇതൊക്കെ എന്തെന്ന് ആശാ ശരത്ത്!

ദേ പാമ്പ് ! എന്നു കേട്ടാലെ ചിലർ പേടിച്ച് സ്ഥലം വിടും. നടി ആശാ ശരത്തിനും ഇങ്ങനെ തന്നെ. ആദ്യം പാമ്പിനെ കണ്ടപ്പോൾ പേടിച്ച് ഓടിയൊളിച്ച നടി പിന്നെ ധൈര്യം സംഭരിച്ച് പാമ്പിനെ കൈയ്യിലെടുത്തു.

മേജർ രവി സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ബോർഡേർസ് എന്ന സിനിമയിലാണ് പാമ്പുമായുള്ള ആശാ ശരത്തിന്റെ ചിത്രീകരണാനുഭവം. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം നടി പങ്കുവച്ചത്.

ആദ്യം പാമ്പിനെ കണ്ടപ്പോൾ പേടിച്ചു ചെടികൾക്കിടയിൽ മറഞ്ഞെന്നും പിന്നീട് ഇതല്ല ഇതിനപ്പുറം കണ്ടതാണീ കെ കെ ജോസഫ്‌ എന്നു സധൈര്യം പറഞ്ഞ ഇന്നസെന്റ്‌ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു പാമ്പിനെ കൈയ്യിലെടുത്തെന്നും നടി പറഞ്ഞു.