മീനാക്ഷിക്ക് ലാലേട്ടൻ കൊടുത്ത വലിയ സമ്മാനം

അമർ അക്ബർ അന്തോണിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കൊച്ചുമിടുക്കിയാണ് മീനാക്ഷി. ഒപ്പം എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് മീനാക്ഷി ഇപ്പോൾ.

മീനാക്ഷി ഇരട്ടിസന്തോഷത്തിലാണ്. അതിന് കാരണവും ലാലേട്ടൻ തന്നെ. ലാലേട്ടന്റെ കൈയിൽ നിന്ന് വലിയൊരു സമ്മാനം മീനാക്ഷിക്കുട്ടിയെ തേടിയെത്തി. പ്രിയപ്പെട്ട നടനൊപ്പം അടിപൊളി സെൽഫി.

‘ദേ, എനിക്ക് കിട്ടിയ ഒരു വല്ല്യ .. വല്ല്യ... സമ്മാനം കണ്ടോ ലാലേട്ടന്റെ സ്വന്തം സെൽഫിയാട്ടോ.. എന്തു നല്ല ലാലേട്ടനാന്നറിയോ.. നിങ്ങക്ക്.. "ഒപ്പം '' ലൊക്കേഷനീന്ന് ലാലേട്ടനെടുത്തതാട്ടോ’..മോഹന്‍ലാല്‍ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് മീനാക്ഷി എഴുതിയതാണിത്.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലും ഷെയര്‍ ചെയ്തതോടെ ഫോട്ടോ വൈറലായി.