ഭാവനയെ ‘പുലി’ പിടിച്ചില്ല

ഇളയദളപതി വിജയിയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കാതിരുന്നതിന്‍റെ സങ്കടത്തിലാണ് ഭാവന. വിജയ് യുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിയില്‍ അഭിനയിക്കാന്‍ മലയാളി താരം ഭാവനയെ ക്ഷണിച്ചിരുന്നത്രേ. എന്നാല്‍ ഭാവനയ്ക്ക് ആ ചിത്രത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചില്ല.

‘ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് വേണ്ടി അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ഭാവനയ്ക്ക് പുലിയില്‍ നിന്ന് ക്ഷണം വന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തതല്ല, വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിലാണ് എനിക്ക് വിഷമമെന്ന് ഭാവന പറയുന്നു.

പുലിയില്‍ ഭാവനക്കായി തേടിവന്ന കഥാപാത്രത്തെ നന്ദിത ശ്വേത എന്ന നടിയാണ് അവതരിപ്പിക്കുന്നത്. അജിത്തിനൊപ്പം അസലില്‍ നായികയായിരുന്നു ഭാവന.

ഈ വര്‍ഷം ഭാവനയുടേതായി പുറത്തിറങ്ങിയ ഏക ചിത്രം ഇവിടെയാണ്. ആസിഫ് അലി നായകനായെത്തുന്ന ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.