അസിന്‍റെ കാര്‍ പൊലീസ് പൂട്ടി

ബോളിവുഡ് നായികയും മലയാളിയുമായ അസിന് ഈയിടെ ഒരു അബദ്ധംപറ്റി. താരസുന്ദരിയുടെ ബെന്‍സ് കാര്‍ പൊലീസ് പിടിച്ചെടുത്തു. മുംബൈ വിമാനത്താവളത്തില്‍വച്ചാണ് സംഭവം.

എയര്‍പോര്‍ട്ടില്‍ നിന്നും തിരികെയെത്തിയ താരത്തെ സ്വീകരിക്കാന്‍ എത്തിയ കാര്‍ ആണ് നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് പിടിച്ചെടുത്തത്. അസിന്റെ എംഎച്ച് 02 സിഎല്‍ 5335 എന്ന കാറാണ് പൊലീസ് പൂട്ടിയത്. കാര്യമറിയാതെ അസിന്‍ വണ്ടിക്കുള്ളില്‍ കയറിയപ്പോഴാണ് വണ്ടി പൂട്ടിയവിവരം താരത്തിന് മനസ്സിലാകുന്നത്.

സംഭവം അറിഞ്ഞ് ഓടിയെത്തിയ മാധ്യമപ്പട അസിനോട് ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞു. ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു അസിന്റെ മറുപടി.