കബാലി കണ്ട സെൻസർ ബോർഡ് തരിച്ചിരുന്നു

രജനി ചിത്രം കബാലിക്ക് സെൻസർ ബോർഡിന്റെ പ്രശംസപ്പെരുമഴ. ചിത്രം കണ്ട ബോർഡംഗങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതായാണ് റിപ്പോർട്ടുകൾ. ‘നെരുപ്പ് ഡാ’ എന്നാണത്രെ ബോർഡംഗങ്ങൾ ഒറ്റ വാക്കിൽ ചിത്രത്തെ വിശേഷിപ്പിച്ചത്. 

ജൂലൈ 22–ന് റിലീസിനെത്തുന്ന ചിത്രത്തിന് ക്ലീൻ ചിറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ മാസ് സീനുകളിൽ പലതും രജനി ആരാധകരെ കോരിത്തരിപ്പിക്കുമെന്നും ആവേശത്തിലാഴ്ത്തുമെന്നും ബോർഡംഗങ്ങൾ പറയുന്നു.  ആക്ഷൻ സിനിമയെക്കാൾ ഉപരി ഒരു ഇമോഷനൽ സിനിമയായിരിക്കും കബാലി എന്നും അവർ പറയുന്നു. 

ചിത്രം റിലീസാവുന്നതോടെ സംവിധായകൻ രഞ്ജിത് കോളിവുഡിലെ ഏറ്റവും വിലയേറിയ സംവിധായകനാകുമെന്നും ചിലർ പറയുന്നു. കബാലിക്കായി ഇന്ത്യയിലും വിദേശത്തുമുള്ള ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്.