ഭാര്യയുമായി സെറ്റിലെത്തുന്നതിനെ പരിഹസിക്കുന്നവർക്ക് ചാക്കോച്ചന്റെ മറുപടി

എവിടെ പോയാലും ഭാര്യയുമായി മാത്രം പോകുന്ന കുഞ്ചാക്കോ ബോബനോട് പലർക്കും അസഹിഷ്ണതയുണ്ടത്രെ. സെറ്റിൽ എപ്പോഴും ചാക്കോച്ചനൊപ്പം ഭാര്യ പ്രിയയും കാണും. സിനിമയുടെ സെറ്റിൽ ഭാര്യ വരുന്നത് അസൗകര്യമല്ലേ എന്ന ചോദ്യത്തിന് അത് ‍ഞങ്ങൾ എൻജോയ് ചെയ്യുന്നു.

എന്റെ ഏറ്റവും വലിയ എന്റർടെയിൻമെന്റ് ഫാക്ടർ പ്രിയയാണ്. എല്ലാവർക്കും പോസറ്റീവ് എനർജി കൊടുക്കുന്നയാളാണ് പ്രിയ. നല്ല ഹ്യൂമർ സെൻസുമുണ്ട്.

മലയാളിയുടെ സഹജമായ ചോദ്യമാണ് ഇയാളെന്തിനാണ് ഭാര്യയുമായി എപ്പോഴും സെറ്റിൽ വരുന്നതെന്ന്. ഇവരോട് ചാക്കോച്ചനു ചോദിക്കാനുള്ളത് ഞാൻ എന്റെ ഭാര്യയുമായിട്ടല്ലേ വരുന്നത്? അല്ലാതെ അവരുടെ ഭാര്യയെയൊ വേറെ ആരുടെയെങ്കിലും ഭാര്യമാരുമായോ അല്ലല്ലോ വരുന്നത് എന്നാണ്.

ഞാൻ പ്രിയയുടെ സൗഹൃദം ഇഷ്ടപ്പെടുന്നു. അവളുമായുള്ള ഇണക്കവും പിണക്കവും ആസ്വദിക്കുന്നു. അത് എന്റെ സന്തോഷമാണ്. എന്റെ കംഫർട് ലവലാണ് ഞാൻ നോക്കുന്നത്. പലരും കാണാതെ പോകുന്ന സന്തോഷമാണിത് – ചാക്കോച്ചൻ പറയുന്നു.