താൻ തല്ലിയ സരോജിനിയമ്മക്ക് ചാക്കോച്ചന്റെ പ്രായശ്ചിത്തം

ചെറുപ്പത്തിൽ താൻ തല്ലിയ സരോജിനിയമ്മക്ക് ഓണക്കോടി നൽകി കുഞ്ചാക്കോ ബാബന്റെ പ്രായശ്ചിത്തം. ജന്മനാട്ടിലെ അഗതിമന്ദിരത്തിലാണ് അവിട്ടം ദിനത്തിൽ കുഞ്ചാക്കോ ബോബനെത്തിയത്. താരത്തിനൊപ്പം പുതിയചിത്രത്തിലെ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനെ കണ്ടപ്പോൾ തന്നെ സരോജിനിയമ്മ പഴയകാര്യം ഓർത്തെടുത്തു. പക്ഷേ അന്ന് അടിച്ച കൈകളോട് തെല്ലമില്ല പരിഭവം. തന്റെ പുതിയചിത്രത്തിലെ സഹപ്രവര്‍ത്തകരായ സുധീഷ്, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി എന്നിവര്‍ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ ആലപ്പുഴ ശാന്തി മന്ദിരത്തില്‍ എത്തിയത്. താരങ്ങള്‍ക്ക് വലിയ സ്വീകരണം. ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്കായി കസവ് വസ്ത്രങ്ങൾ ഇവർ കരുതിയിരുന്നു.

കിണ്ടി എന്ന് സുധീഷ് സ്വയം പരിചയപ്പെടുത്തിയപ്പോൾ ഏവരും പൊട്ടിച്ചിരിച്ചു. എല്ലാവര്‍ക്കും ഓണാക്കോടി നല്‍കിയ കുഞ്ചാക്കോ ബോബനും സഹതാരങ്ങളും അന്തേവാസികള്‍ക്കൊപ്പം ഓണസദ്യ കഴിച്ചു. കഴിഞ്ഞ ദിവസം സുരേഷ്ഗോപിയും ഇവിടെ എത്തിയിരുന്നു. ഈ ഓണത്തിന് നിരവധി മിന്നും താരങ്ങളെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അന്തേവാസികൾ.