ചാർലി ട്രെയിലറിൽ മോഹൻലാൽ; വിഡിയോ കാണാം

ദുൽഖറിന്റെ ഹിറ്റ് ചിത്രം ചാർലിയുടെ ട്രെയിലറിൽ മോഹൻലാൽ എത്തിയാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു വിഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തുവന്ന ദശരഥം എന്ന ചിത്രവുമായാണ് ചാർലി ട്രെയിലർ റീമിക്സ് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് പിക്‌സ് മീഡിയയാണ് ട്രെയ്‌ലറിന് പിന്നില്‍.