മോഹന്‍ലാലിന് ‘നീന’ യുടെ പിറന്നാള്‍ ആശംസകള്‍

ലാല്‍ജോസിന്‍റെ നീനയിലൂടെ മലയാളത്തിലെത്തിയ ദീപ്തി സതിയും ഒരു മോഹന്‍ലാല്‍ ആരാധികയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ദീപ്തി.

‘ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മോഹന്‍ലാല്‍. എനിക്കും ഒരുപാട് ഇഷ്ടമാണ് ലാലേട്ടനെ. അദ്ദേഹം അടങ്ങിയ മലയാളസിനിമ ഇന്‍ഡസ്ട്രിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു.

ലാലേട്ടന്‍ ‘നീന’ തീര്‍ച്ചയായും കാണണമെന്നും തന്‍റെ അഭിനയം ഇഷ്ടപ്പെടുമെന്നും ദീപ്തി പറഞ്ഞു. ‘ലാലേട്ടന് പിറന്നാളിന്‍റെ എല്ലാ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് നല്ല സിനികള്‍ അദ്ദേഹത്തിന് ചെയ്യാനാകട്ടെ. ഒരിക്കല്‍ നേരില്‍ കാണാമെന്നാണ് പ്രതീക്ഷ. ദീപ്തി പറഞ്ഞു.