വിജയരാഘവന്റെ മകൻ ദേവദേവന്‍ വിവാഹിതനായി

എന്‍.എന്‍ പിള്ളയുടെ കൊച്ചുമകനും നടന്‍ വിജയരാഘവന്റെയും അനിതാവിജയരാഘവന്റെയും മകനും നടനുമായ ദേവദേവന്‍ വിവാഹിതനായി. റാന്നി ഇടപ്പാവൂര്‍ ഞുണ്ണന്‍തറയില്‍ സതീഷ്‌കുമാറിന്റെയും അനിതാ സതീഷിന്റെയും മകള്‍ ശ്രുതിയാണ് വധു.

വിവാഹചടങ്ങിലും തുടർന്ന് നടന്ന വിവാഹ സത്കാരത്തിലും സിനിമാ–രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത 'പവനായി അങ്ങനെ ശവമായി' എന്ന ചിത്രത്തിലൂടെയാണ് ദേവദേവന്‍ അഭിനയരംഗത്തെത്തിയത്. നവാഗതനായ ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത 'ദര്‍ബോണി’യാണ് ദേവദേവന്റെ രണ്ടാമത്തെ ചിത്രം.