ധർമ്മജന്റെ ‘കർണൻ’; സോറി ധർമ്മൻ

ഫേസ്ബുക്കിൽ പ്രചരിച്ച പോസ്റ്റർ, ധർമ്മജൻ

മലയാളത്തിൽ ഇപ്പോൾ ‘കർണൻ’ തരംഗമാണ്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി കർണൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമ, രണ്ടു സംവിധായകർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സോഷ്യൽമീഡിയയും കർണനെ ഏറ്റെടുത്തത്.

ഹരിശ്രീ അശോകന്റെ പേരു ചേർത്ത് ‘രമണൻ’ എന്നുവരെ ചില വിദ്വാന്മാർ അടിച്ചിറക്കി. പ്രശസ്തകോമഡി താരം ധർമജനെയും വെറുതെവിട്ടില്ല. ‘ധർമ്മൻ’ എന്ന പേരിലാണ് ധർമജന്റെ സിനിമ വരുന്നത്. നിർമാണം ബോൾഗാട്ടി ഫിലിംസിന്റെ ബാനറിൽ പിഷാരടി എന്റർടെയ്ൻമെന്റ്.

ധർമ്മൻ എന്ന പേരിൽ പ്രചരിച്ച ചിത്രം ധർമ‍ജൻ തന്റെ ഓദ്യോഗികഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു.