24 വർഷത്തിന് ശേഷം ദിലീപിനൊപ്പം രാധിക മലയാളത്തിൽ

ലയൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്ന സിനിമയാണ് രാമലീല. പുലിമുരുകനു ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ ഗോപിയാണ്.

സിനിമയിൽ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. ദിലീപ് എംഎൽഎ ആയി എത്തുന്നു. പാലക്കാട്, എറണാകുളം എന്നിവിടങ്ങിലാണ് ചിത്രീകരണം.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം.