പാലാ കേരളത്തിന്റെ കറുത്ത പാടാണെന്ന് ഡോ. ബിജു

പാലായില്‍ കെ എം മാണിയുടെ വിജയത്തെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു. പാലാ കേരളത്തിന്റെ കറുത്ത പാടാണെന്ന് ബിജു പറഞ്ഞു. 4703 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു പാലായിൽ മാണിയുടെ വിജയം. അതേ സമയം പി. പ്രസാദിന്റെവിജയം നഷ്ടമായതിൽ ഹരിപ്പാടിനോടു സഹതാപമുണ്ടെന്നും ബിജു പറഞ്ഞു.

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം-

ഐ.ബി.സതീഷ്‌...സ്വരാജ്‌...അഭിവാദ്യങ്ങൾ സഖാക്കളെ..ഈ രണ്ടു വിജയങ്ങളും ഏറെ പ്രസക്തവും പ്രാധാന്യവും നിറഞ്ഞതാണു. കാത്തിരിക്കുന്നു ശശീന്ദ്രൻ സഖാവിനെ കൂടി...പി. പ്രസാദിന്റെവിജയം നഷ്ടമായതിൽ ഹരിപ്പാടിനോടു സഹതാപവും. പാലാ കേരളത്തിന്റെ കറുത്ത പാടും....