ദുൽക്കറിന് പ്രചോദനമായ എലിസബത്ത് സക്കറിയ മുണ്ടക്കല്‍‌‌‌

എലിസബത്ത് സക്കറിയ മുണ്ടക്കല്‍....ചില സിനിമകളിൽ നമ്മൾ കണ്ട് ഇഷ്ടപ്പെട്ട സൂപ്പർനായകന്മാരുടെ പേര് പോലെ പഞ്ചുള്ള ഒരു പേര്. മലയാളത്തിന്റെ യുവതാരം ദുൽക്കർ സൽമാനാണ് എലിസബത്തിന്റെ അടുത്ത സുഹൃത്ത്.

പ്രായം വെറും 93 വയസ്, ഇപ്പോഴും യുവത്വം മനസില്‍ സൂക്ഷിക്കുന്ന, മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന വ്യക്തിത്വം. ഇവയൊക്കെയാണ് എലിസബത്ത് സക്കറിയയ്ക്ക് ഇണങ്ങുന്ന വിശേഷണങ്ങളെന്ന് ദുൽക്കർ പറയുന്നു.

വയസ് 93 വയസായെങ്കിലും ഐപാഡില്‍ തനിക്ക് ഇഷ്ടമുള്ള ഗെയിമുകള്‍ കളിക്കുകയാണ് കക്ഷിയുടെ പ്രധാന ഹോബി. തനിക്കൊപ്പം ചിത്രമെടുക്കുന്നതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ഇവരിലെ പ്രസന്നത ഒരു ദിനമോ ആഴ്ചയോ മാത്രമല്ല വര്‍ഷം മുഴുവന്‍ തനിക്ക് പ്രചോദനമേകുമെന്ന് ദുല്‍ക്കർ പറഞ്ഞു.