വീണ്ടും ചെറുപ്പമാകുന്ന വാപ്പച്ചിക്ക് ദുൽക്കറിന്റെ ആശംസ

പിറന്നാൾ ദിനത്തിൽ ഒരു വർഷം കൂടി ചെറുപ്പമാകുന്ന വാപ്പച്ചിക്ക് ആശംസകളുമായി മകനും നടനുമായ ദുൽക്കര്‍ സല്‍മാന്‍. മമ്മൂട്ടിയും കുടുംബവും അടങ്ങുന്ന ഫോട്ടോകൂടി ഉള്‍പ്പെടുത്തി ഫെയ്സ്ബുക്കിലൂടെയായിരുന്നു ദുൽക്കറിന്റെ വികാരനിർഭരമായ കുറിപ്പ്.

വാപ്പച്ചിയിലാണ് നമ്മുടെ കുടുംബം ആരംഭിക്കുന്നതെന്നും ഞങ്ങള്‍ക്ക് തണല്‍ വിരിക്കുന്ന വൃക്ഷമാണ് താങ്കളെന്നും ദുൽക്കർ പറയുന്നു. ‘ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് വല്ല്യുമ്മച്ചിക്കും വല്യപ്പിച്ചിക്കും വാപ്പച്ചി ജനിക്കുന്നത്. മഹത്തായ കാര്യങ്ങൾക്ക് വേണ്ടിയാണ് അങ്ങ് ജനിച്ചത്. അസാധാരമായ പലതും ചെയ്തു തീര്‍ക്കാന്‍ വാപ്പച്ചിയ്ക്കുണ്ടായിരുന്നു. സ്വപ്‌നങ്ങളെല്ലാം യാഥാര്‍ഥ്യമാക്കി. ഏറ്റവും ഉയര്‍ന്ന കൊടുമുടികളെല്ലാം കീഴടക്കി.

ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും സ്വന്തം കുടുംബത്തെ നിങ്ങള്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. ഇന്ന് നിങ്ങള്‍ ഒരു ഇതിഹാസമാണ്. ഒരു കൊടുമുടിയാണ്. എല്ലാ തൂവലുകളും അങ്ങയുടെ തൊപ്പിയില്‍. ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് നിങ്ങള്‍. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബവും ഞങ്ങളുടേതാണ്. ഒരു വര്‍ഷം കൂടി ചെറുപ്പമാകുന്ന വേളയില്‍ അങ്ങേയ്ക്ക് എല്ലാവിധ പിറന്നാൾ ആശംസകളും.’ ദുൽക്കർ പറഞ്ഞു.