ദുൽക്കറിനൊപ്പം പലോമ; ഇത്തവണ സിനിമയ്ക്ക് വേണ്ടിയല്ല

ദുൽക്കറിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ ഓർക്കുന്നില്ലേ? നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലൂടെ മലയാളികൾക്ക് പരിചിതയായ പലോമ മൊന്നപ്പയാണ് താരം. പലോമയുടെ പുതിയ വരവ് സിനിമയ്ക്ക് േവണ്ടിയല്ല, ഡിസ്കവറി ചാനലിന് വേണ്ടിയാണ്.

ഡിസ്കവറി ചാനലിൽ പലോമ ഒരു ട്രാവൽ ഷോ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി അവർ കേരളത്തിൽ എത്തിയിരുന്നു. അതിനിടെയാണ് ദുൽക്കറിന്റെ പുതിയ സിനിമയുടെ ചിത്രീകരണവും ഇപ്പോൾ നടക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞത്.

അങ്ങനെ ദുൽക്കർ സിനിമയും ഇവരുടെ ഇത്തവണത്തെ ഷോയിൽ ഒരു ഭാഗമാകുകയായിരുന്നു. നടിയും മോഡലുമായ പലോമ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം വന്നതോടെ ദുൽക്കറിനൊപ്പം പലോമ വീണ്ടും അഭിനയിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.